Uncategorized

അവധിയിലുള്ള ജീവനക്കാരെ വിളിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ

“Manju”

മുംബൈ: സമ്മര്‍ദ്ദവും തിരക്കും നിറഞ്ഞ ജോലിക്കിടയില്‍ ഒരു ദിവസം അവധി കിട്ടുന്നത് ജോലിക്കാരെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹമാണ്. ടെന്‍ഷനൊക്കെ മാറ്റി ഒന്നു റിഫ്രഷ് ചെയ്യാനുള്ള സമയം. എന്നാല്‍ ഈ സമയത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ഒരു മെസേജോ ഫോണ്‍ കോളോ വന്നാല്‍ പോലും നമ്മള്‍ അസ്വസ്ഥരാകും. ആ ദിവസത്തെ സന്തോഷം അങ്ങനെ നഷ്ടമാവുകയും ചെയ്യും. ഇതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കമ്പനി. അവധിയില്‍ പോയിരിക്കുന്ന സഹപ്രവര്‍ത്തകനെ കമ്പനിയിലുള്ള ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ വന്‍തുക പിഴയായി അടയ്ക്കേണ്ടി വരും.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാന്‍റസി ഗെയ്മിംഗ് പ്ലാറ്റ്ഫോമായ ഡ്രീം-11നാണ് പുതുമയുള്ള ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. അവധി ആഘോഷിക്കുന്ന സഹപ്രവര്‍ത്തകനെ മെയിലുകളയച്ചോ ഫോണ്‍ വിളിച്ചോ ശല്യപ്പെടുത്തിയാല്‍ വിളിച്ചയാള്‍ ഒരു ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരുമെന്ന് സഹസ്ഥാപകന്‍ ഭവിത് ഷെത്ത് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2008-ല്‍ സ്ഥാപിതമായ കമ്പനി, തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് ഒരാഴ്ചയെങ്കിലും അവധിയെടുക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ”വര്‍ഷത്തിലൊരിക്കല്‍ ഒരാഴ്ചത്തേക്ക് നിങ്ങളെ ഈ കമ്പനിയില്‍ നിന്നും പുറത്താക്കും. ആ സമയത്ത് ഇമെയിലോ ഫോണ്‍ കോളോ ഉണ്ടാകില്ല. കാരണം, ആ ഒരാഴ്ചത്തെ തടസ്സമില്ലാത്ത സമയം ലഭിക്കാന്‍ ഇത് നിങ്ങളെ വളരെയധികം സഹായിക്കുന്നു. ഞങ്ങള്‍ ആരെയെങ്കിലും ആശ്രയിക്കുന്നുണ്ടോ എന്ന് അറിയാന്‍ ഇത് ബിസിനസിനെ സഹായിക്കുന്നു. ഇതുവരെ, ഈ സംവിധാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി 36 കാരനായ ഷെത്ത് പറഞ്ഞു

ഒരാഴ്ചത്തെ അവധിക്കാലം ഡ്രീം-11ലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാനും സ്വയം റീചാര്‍ജ് ചെയ്യാനും അവരുടെ ഏറ്റവും മികച്ചത് നല്‍കാന്‍ തയ്യാറായി ജോലിയിലേക്ക് മടങ്ങാനും അനുവദിക്കുമെന്ന് ഡ്രീം-11ലെ വിശ്വസിക്കുന്നു,” മ്പനി പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് സ്വസ്ഥമായ അവധി ആഘോഷിക്കാനുള്ള മികച്ച മാര്‍ഗമാണ് ഈ പിഴ. പ്രതിഭകളെ നിലനിര്‍ത്താനുള്ള ശ്രമത്തില്‍, ഗോള്‍ഡ്‌മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇന്‍ക് ഉള്‍പ്പെടെയുള്ള മറ്റ് പല കമ്പനികളും ജീവനക്കാരെ പരിധികളില്ലാതെ അവധിയെടുക്കാന്‍ അനുവദിക്കുന്നുണ്ട്.

 

Related Articles

Back to top button