Uncategorized

ഐഎന്‍എസ് വാഗിര്‍ എത്തുന്നു

“Manju”

മുംബൈ: ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള കരുത്തുമായി ഐഎന്‍എസ് വാഗിര്‍ എത്തുന്നു. 23ന് മസഗോണ്‍ ഷിപ്പ്യാഡില്‍ നടക്കുന്ന ചടങ്ങില്‍ ഐഎന്‍എസ് വാഗിര്‍ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും.
പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച അന്തര്‍വാഹിനിയാണിത്. കാല്‍വരി ക്ലാസില്‍പ്പെട്ട അഞ്ചാം തലമുറ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് വാഗിര്‍.

ഐഎന്‍എസ് വാഗിറിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും മസഗോണ്‍ ഷിപ്പ്യാര്‍ഡിലാണ് നടന്നത്. നാവികസേനയുടെ പ്രോജക്‌ട്-75ന്റെ ഭാഗമായാണ് ഈ അന്തര്‍വാഹിനി നിര്‍മ്മിക്കപ്പെട്ടത് . സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ ഒരുപോലെ നേരിടാനും നിരീക്ഷണം, വിവരശേഖരണം, എന്നീ ദൗത്യങ്ങള്‍ പൂര്‍ത്തീയാക്കാനും വാഗിറിനാകും. ജലത്തില്‍ അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നീ സവിശേഷതകള്‍ പുതിയ വാഗിറിനുണ്ടെന്ന് നാവിക സേന വൃത്തങ്ങള്‍ വ്യക്തമാക്കി.

കാല്‍വരി ക്ലാസില്‍പ്പെട്ട നാല് അത്യാധുനിക അന്തര്‍വാഹിനികള്‍ നിലവില്‍ നാവികസേനയ്‌ക്ക് സ്വന്തമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന മാരകമായ സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗിര്‍. ആദ്യ വാഗിര്‍ അന്തര്‍വാഹിനി 1973 ഡിസംബര്‍ മൂന്നിനാണ് നാവികസേനയുടെ ഭാഗമായത്. റഷ്യയില്‍ നിര്‍മ്മിച്ചവയായിരുന്നു ഇത് . 28 വര്‍ഷത്തെ സേവനത്തിന് ശേഷം 2001 ജൂണ്‍ ഏഴിന് ഇത് ഡികമ്മീഷന്‍ ചെയ്തു.

Related Articles

Back to top button