Uncategorized

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ മുതല്‍

“Manju”

ന്യൂഡൽഹി; പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ മുതൽ. സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രം ഇന്ന് സർവകക്ഷി യോഗം വിളിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും.

ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ഏപ്രിൽ 6 വരെ 2 ഘട്ടമായി നടക്കുന്ന സമ്മേളനത്തിൽ 27 സിറ്റിങ്ങുകളുണ്ടാകും. 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 13ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തിൽ ഉപധനാഭ്യർഥനകളും ബജറ്റും ചർച്ച ചെയ്ത് അംഗീകരിക്കും.

ബജറ്റിനു മുന്നോടിയായി കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആധ്യക്ഷ്യം വഹിച്ചു. ബുധനാഴ്ചയാണ് ബജറ്റ് അവതരണം. 2024 തിരഞ്ഞെടുപ്പിനു മുൻപുള്ള സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. എല്ലാ മന്ത്രിമാരുടെയും യോഗം ഇക്കൊല്ലം ആദ്യമാണ്. രാവിലെ തുടങ്ങിയ യോഗം വൈകുന്നേരത്തോടെ അവസാനിച്ചു. സർക്കാരിന്റെ വിവിധ പദ്ധതികളുടെയും നയങ്ങളുടെയും അവലോകനവും നടന്നു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അടക്കമുള്ളവർ പ്രസന്റേഷൻ നടത്തി.

Related Articles

Check Also
Close
  • …..
Back to top button