LatestThiruvananthapuram

തോന്നയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടർമാർ കുറവ്, രോഗികൾ വലയുന്നു.

“Manju”

പോത്തൻകോട്. പോത്തൻകോട് പഞ്ചായത്തിലെ ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ താളംതെറ്റുന്നു. പഞ്ചായത്തിലെ കോവിഡ് നിയന്ത്രണങ്ങൾ അടക്കം എല്ലാ ആരോഗ്യ പ്രവർത്തനങ്ങളും നിയന്ത്രിക്കേണ്ട വേങ്ങോട് സ്ഥിതിചെയ്യുന്ന തോന്നയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നാല് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. നിത്യേന ഇരുന്നൂറിലധികം രോഗികളെ ഒപിയിൽ നോക്കുന്നതിനും കോ വിഡ് വാക്സിൻ, കുട്ടികളുടെ വാക്സിൻ ഡ്യൂട്ടിക്കു മായി മെഡിക്കൽ ഓഫീസറുടെ ചാർജ് കൂടി വഹിക്കുന്ന ഒരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. രാവിലെ ഒൻപത് മുതൽ ആറുവരെ പ്രവർത്തിക്കേണ്ട ഓ പി ഉച്ചയ്ക്ക് ഒരു മണി വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. നാല് ഡോക്ടർമാർ പോലും മതിയാകാത്ത ഈ സാഹചര്യത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം എങ്കിലും ഉറപ്പാക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം ബാലമുരളി അഭ്യർത്ഥിച്ചു.

Related Articles

Back to top button