Uncategorized

എന്റെ മകളുടെ പേര് മറ്റ് പെണ്‍കുട്ടികള്‍ക്ക് ഇടരുത് ; കിം ജോങ്ങ് ഉൻ

“Manju”

തന്റെ മകളുടെ പേര് മറ്റ് പെണ്‍കുട്ടികള്‍ക്ക് ഇടരുതെന്ന് ഉത്തരവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്‍ .ഈ അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

കിംഗ് ജോങ്ങ് ഉന്നിന്റെ പത്ത് വയസുകാരിയായ മകളുടെ പേര് ജൂ എയ് എന്നാണ്. ഈ പേരിലുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജു എയ് എന്ന് പേരുള്ളവരോട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേരാക്കാന്‍ അധികൃതര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പേര് മാറ്റാന്‍ അധികാരികള്‍ കൊടുത്തിരിക്കുന്ന സമയം ഒരാഴ്ചയാണ്.

ജു എയ് എന്ന പേരില്‍ റസിഡന്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ അവരുടെ പേരുകള്‍ മാറ്റാന്‍ സുരക്ഷാ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചു. ഈ പേര് ഇപ്പോള്‍ ഉയര്‍ന്ന അന്തസ്സുള്ളവ്യക്തികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

കിമ്മിന്റെ മൂന്ന് മക്കളില്‍ ജു എയ് മാത്രമാണ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. 2009ല്‍ കിം റി സോള്‍ ജുവിനെ വിവാഹം കഴിച്ചതായും അവര്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ടെന്നും ദക്ഷിണ കൊറിയന്‍ മാദ്ധ്യമങ്ങള്‍ പറയുന്നു.

 

 

Related Articles

Back to top button