Uncategorized

ബൈഡന്‍ യുക്രെയ്‌നില്‍ എത്തിയത് ട്രെയിനില്‍

“Manju”

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നില്‍ എത്തിയത് പത്ത് മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്ത്.തിങ്കളാഴ്ചയായിരുന്നു ബൈഡന്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ എത്തിയത്. ആധുനിക അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രഡിഡന്റ് അമേരിക്കന്‍ സൈനിക സാന്നിദ്ധ്യമില്ലാത്ത യുദ്ധഭൂമി സന്ദര്‍ശിക്കുന്നത്.
റഷ്യ- യുക്രയ്ന്‍ സംഘര്‍ഷാവസ്ഥ ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ബൈഡന്‍ യുക്രെയ്‌നില്‍ എത്തിയത്. രഹസ്യ സന്ദര്‍ശനം സംബന്ധിച്ച ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രഹസ്യമായി വൈറ്റ് ഹൗസ് ആരംഭിച്ചിരുന്നു. ദേശിയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ള്യയവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശനം വിവരം റഷ്യയ്‌ക്ക് കൈമാറിയുന്നു എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വൈറ്റ് ഹൗസില്‍ നിന്ന് വിമാന മാര്‍ഗ്ഗമാണ് ബൈഡന്‍ പോളണ്ടില്‍ എത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പോളണ്ടിലെ റസീസ്വക്ക-ജസിയോക്ക വിമാനത്താവളത്തില്‍ എത്തിയ പ്രസിഡന്റ് അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് കീവില്‍ എത്തിയത്. വാള്‍സ്ട്രീറ്റ് ജേണലിന്റെ ലേഖകനും ഫോട്ടോഗ്രാഫറും ബൈഡനെ സന്ദര്‍ശന വേളയില്‍ അനുഗമിച്ചിരുന്നു.
പത്ത് മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്രയ്‌ക്ക് ശേഷം കീവില്‍ എത്തിയ ബൈഡനെ സ്വീകരിക്കാന്‍ യുഎസ് അംബാസിഡറുടെ നേതൃത്വത്തിലുള്ള ചെറു സംഘമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ ബൈഡന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. ബൈഡന്‍ യുക്രെയ്‌നില്‍ ഉണ്ടായിരുന്ന മുഴുവന്‍ സമയവും യുഎസ് വ്യോമസേന കീവിനെ നീരിക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുന്‍പ് വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് ബൈഡന്‍ അവസാനം കീവ് സന്ദര്‍ശിച്ചത്.

Related Articles

Check Also
Close
Back to top button