Uncategorized

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

“Manju”

ഹൈദരാബാദ്: ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ലാലാപേട്ടിലെ പ്രൊഫ. ജയശങ്കര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് സംഭവം. ശ്യാം യാദവ് (38) ആണ് മരിച്ചത്.

ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ശ്യാം പതിവായി ബാഡ്മിന്റണ്‍ കളിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Related Articles

Check Also
Close
Back to top button