Uncategorized

പ്ലസ്‍ടു കഴിഞ്ഞവര്‍ക്ക് നേരിട്ട് ഐഐഎം പ്രവേശനം

“Manju”

പ്ലസ്‍ടു കഴിഞ്ഞവര്‍ക്ക് ഇനി മുതല്‍ നേരിട്ട് ഐഐഎം പ്രവേശനം നേടാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഇന്‍ഡോര്‍ ( ഐഐഎം) ആണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നത്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് 5 വര്‍ഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിനാണ് അവസരം.

സാധാരണ ബിരുദധാരികള്‍ക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കുന്നത്. 2021, 22, 23 വര്‍ഷങ്ങളിലൊന്നില്‍ 12 ജയിച്ചവര്‍ക്കാണ് ഇപ്പോള്‍ പ്രവേശനം. ജനനം 2003 ഓഗസ്റ്റ് ഒന്നിനു മുന്‍പാകരുത്. പട്ടിക വിഭാഗം ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് 5 വര്‍ഷം വരെ കൂടുതലാകാം. കുറഞ്ഞ പ്രായത്തില്‍ത്തന്നെ മാനേജ്മെന്റ് കരിയറിലേക്കു കൈപിടിച്ചുയര്‍ത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും പ്രഫഷണല്‍ മികവ് ആര്‍ജിക്കാനുള്ള സാധ്യതയുണ്ടെന്ന തത്വം ആധാരമാക്കിയാണ് ഈ പ്രോഗ്രാം രൂപകല്‍പന ചെയ്തിരിക്കുന്നത്.

നാലും അഞ്ചു വര്‍ഷങ്ങളിലെ പഠനം ഐ.ഐ.എമ്മിലെ റഗുലര്‍ പിജിപിയുടേതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 17 വരെയാണ്. അപേക്ഷാഫീസ് 4130 രൂപയാണ്. പട്ടിക- ഭിന്നശേഷി വിഭാഗക്കാര്‍ 2065 രൂപയും. തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, സൈറ്റിലുണ്ട്. മുംബൈ, ഉള്‍പ്പെടെ 34 കേന്ദ്രങ്ങളില്‍ ജൂണ്‍ 16-ന് രണ്ടു മണിക്കൂര്‍ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഇതില്‍ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (മള്‍ട്ടിപ്പിള്‍ ചോയ്സ് / ഷോര്‍ട് ആന്‍സര്‍), വെര്‍ബല്‍ എബിലിറ്റി (മള്‍ട്ടിപ്പിള്‍ ചോയ്സ്) ചോദ്യങ്ങള്‍. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലെ തെറ്റിനു മാര്‍ക്കു കുറയ്‌ക്കും. ഈ ടെസ്റ്റില്‍ മികവുള്ളവരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. അഭിരുചി പരീക്ഷയ്‌ക്കും ഇന്റര്‍വ്യൂവിനും 65:35 അനുപാതത്തില്‍ വെയ്റ്റ് നല്‍കി റാങ്ക് നിര്‍ണയിക്കും. ഇന്ത്യക്കാര്‍ക്ക് ആകെ 150 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണവുമുണ്ട്.

കോഴ്സിന്റെ ഫീസ് ആദ്യ 3 വര്‍ഷം 5 ലക്ഷം രൂപ വീതം. തുടര്‍ന്ന് 2 വര്‍ഷം അന്നത്തെ പി.ജി പ്രോഗ്രാം നിരക്കുകള്‍ പ്രകാരവും ആയിരിക്കും. ഹോസ്റ്റല്‍ സൗകര്യം ലഭിക്കുന്നതാണ്. രാജ്യാന്തര വിദ്യാര്‍ഥിക്കുള്ള പ്രത്യേക നിബന്ധനകള്‍ സൈറ്റിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി, 07312439687 എന്ന നമ്പരിലേക്ക് ബന്ധപ്പെടാവുന്നതാണ്. കൂടാതെ pm [email protected];www.iimidr.ac.in എന്ന സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.

റോത്തക് റാഞ്ചി, ജമ്മു, ബുദ്ധഗയ ഐഐഎമ്മുകളും 5 വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (IPM) നടത്തുന്നുണ്ട്. ഐഐഎം റാഞ്ചി പ്രാഥമിക സെലക്ഷന് ഇന്‍ഡോര്‍ അഭിരുചി പരീക്ഷയിലെ സ്കോറാണ് ഉപയോഗിക്കുന്നത്.

Related Articles

Check Also
Close
  • …..
Back to top button