Uncategorized

പരീക്ഷാകേന്ദ്രം മാറിപ്പോയി, പെണ്‍കുട്ടിയെ കൃത്യസമയത്ത് എത്തിച്ച്‌ പോലീസുകാരന്‍

“Manju”

ഗുജറാത്തില്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍  മകളെ പിതാവ് കൊണ്ടുവിട്ടത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍. റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രത്തിലേക്ക് ഇനിയും ഇരുപത് കിലോമീറ്റര്‍ കൂടിയുണ്ടെന്ന് കുട്ടിക്ക് വ്യക്തമായത്. അപ്പോഴേക്കും മകളെ പരീക്ഷാ കേന്ദ്രത്തിലാക്കി പിതാവ് മടങ്ങിപ്പോയിരുന്നു. സമയത്ത് പരീക്ഷ എഴുതാനായില്ലെങ്കില്‍ ഒരു വര്‍ഷം നഷ്ടമാവുമെന്നു കരുതി ഭയന്ന് നിന്ന പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ പൊലീസുകാരന്‍ ശ്രദ്ധിക്കുകയും കുട്ടിയോട്  വിവരം തിരക്കി സംഭവം മനസിലാക്കുകയുമായിരുന്നു. തൊട്ട് പിന്നാലെ പൊലീസ് ജീപ്പുമായി എത്തിയ പൊലീസുകാരന്‍ സൈറണും മുഴക്കി കുട്ടിയെ 20 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

കൃത്യസമയത്ത് ഹാളിലെത്തിച്ച്‌ കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കാനും പൊലീസുകാരന്‍ മറന്നില്ല. നിരവധിപേരാണ് പൊലീസുകാരന്റെ പ്രവര്‍ത്തിക്ക് അഭിനന്ദനവുമായി എത്തുന്നത്.

Related Articles

Back to top button