IndiaLatest

അന്തരാഷ്‌ട്ര വിമാന യാത്രകള്‍ക്ക് ഇനി പ്രത്യേക മെനു

“Manju”

ന്യുഡല്‍ഹി : അന്തരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്കായി പ്രത്യേക ഭക്ഷണ മെനു ക്രമീകരിച്ച്‌ എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയിലെ അതിഥികള്‍ക്കായി പുത്തന്‍ അനുഭവം പ്രദാനം ചെയ്യാന്‍ വേണ്ടിയാണ് ഭക്ഷണ ക്രമീകരണത്തില്‍ മാറ്റം വരുത്തിയതെന്ന് ഇന്‍ഫൈള്റ്റ് സര്‍വീസ് മേധാവി സന്ദീപ് വര്‍മ്മ പറഞ്ഞു.

വിമാനത്തിലെ മൂന്ന് നേരത്തെ ഭക്ഷണക്രമീകരണത്തില്‍ മാറ്റം വരുത്തുകയും അനേകം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കൂടാതെ, വെജിറ്റേറിയന്‍ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് പ്രത്യേക വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണ രീതികള്‍ പാകം ചെയ്യുന്നതിനായി കാറ്ററിംഗ് പാര്‍ട്ണര്‍, ഭക്ഷണ വിതരണക്കാര്‍ എന്നിയിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്നതു പോലെയാണ് വിമാനത്തില്‍ നിന്ന് നല്‍കുന്നത്. പുതിയ മെനുവില്‍ പോഷകാഹരങ്ങള്‍ അടങ്ങിയ ഒട്ടനവധി ഭക്ഷണപദാര്‍ത്ഥങ്ങളും ഉള്‍പ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 2022 ഒക്ടോബര്‍ ഒന്നു മുതല്‍ എയര്‍ ഇന്ത്യ എല്ലാ വിമാനസര്‍വീസുകളിലും പുതിയ മെനു അവതരിപ്പിച്ചിരുന്നു.

Related Articles

Back to top button