KeralaLatest

അരിക്കൊമ്പന്റെ സിഗ്നൽ ലഭിക്കുന്നില്ല

“Manju”

അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ വനംവകുപ്പിന് കിട്ടുന്നില്ല. ക‍ഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് അവസാനമായി സിഗ്നൽ കിട്ടിയത്. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്.

മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസമുണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യൂഡബ്ല്യൂഎഫിനോട് വനംവകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ശ്രമം നടക്കുകയാണ്.

അതേസമയം, അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് അരിക്കൊമ്പനെ മാറ്റണമെന്നായിരുന്നു ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. പറമ്പിക്കുളത്തിന് പകരം ആനയെ മാറ്റുന്ന സ്ഥലം വിദഗ്ധ സമിതിയുമായി ആലോചിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാറ്റുന്ന സ്ഥലം അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Related Articles

Back to top button