IndiaLatest

സാഫ് കപ്പ് ഫുട്ബോള്‍: ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍

“Manju”

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റായ സാഫ് കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍ പോരാടും. ഡല്‍ഹിയില്‍ വച്ച്‌ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് മത്സരക്രമം വ്യക്തമായത്.

ബംഗളൂരുവില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് ജൂണ്‍ 21-ന് നടക്കുന്ന കുവൈറ്റ് – നേപ്പാള്‍ മത്സരത്തോടെയാണ് ആരംഭിക്കുക. അന്നേദിവസം രാത്രി 7:30-ന് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ജൂലൈ നാലിനാണ് ഫൈനല്‍ മത്സരം.
ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം കുവൈറ്റ്, നേപ്പാള്‍ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ള മറ്റ് ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ലബനന്‍, മാലദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ ടീമുകള്‍ പോരാടും. കുവൈറ്റ്, ലബനന്‍ എന്നീ ടീമുകള്‍ പ്രത്യേക ക്ഷണിതാക്കളായി ആണ് ടൂര്‍ണമെന്‍റില്‍ പങ്കെ‌ടുക്കുന്നത്.

2021-ല്‍ നടന്ന അവസാന സാഫ് കപ്പ് ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയിരുന്നു. ഇന്ത്യയുടെ എട്ടാം സാഫ് കപ്പ് കിരീട നേട്ടമായിരുന്നു ഇത്.

Related Articles

Back to top button