Uncategorized

500 അസാപ് വിദ്യാര്‍ഥികള്‍ക്ക് ജോലി നല്‍കാന്‍ കരാര്‍

“Manju”

തിരുവനന്തപുരം : അഞ്ച് വര്‍ഷം കൊണ്ട് 500 എന്റോള്‍ഡ് ഏജന്റ് സര്‍ട്ടിഫൈഡ് ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലന ശേഷം ജോലി നല്‍കുന്നതിനുള്ള മാസ്റ്റര്‍ സര്‍വ്വീസ് എഗ്രിമെന്റില്‍ അസാപ് കേരളയും എന്റിഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സാന്നിദ്ധ്യത്തില്‍ അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും എന്റഗ്രിറ്റി സി..ഒ ഷാലില്‍ പരീക്കും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്.

യു.എസ് ടാക്സേഷന്‍ രംഗത്ത് ജോലി നേടാന്‍ സഹായിക്കുന്ന കോഴ്സാണ് എന്റോള്‍ഡ് ഏജന്റ്. ഈ കോഴ്സില്‍ അസാപ് കേരളയിലൂടെ സര്‍ട്ടിഫിക്കറ്റ് നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 100 ശതമാനം തൊഴിലവസരം ഉറപ്പാക്കുന്ന രീതിയിലാണ് കരാര്‍. കോഴ്സിന് അപേക്ഷ നല്‍കുന്ന ഉദ്യോഗാര്‍ഥികളെ ഒരു പ്രാഥമിക വിലയിരുത്തലിന് ശേഷമായിരിക്കും കോഴ്സില്‍ പ്രവേശിപ്പിക്കുക. ഈ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ നല്‍കിയതിന് ശേഷം അസാപ് കേരള പരിശീലനം നല്‍കും. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എന്റഗ്രിറ്റി വഴി നിയമനം ലഭിക്കും.

 

Related Articles

Back to top button