IndiaLatest

വഴിയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

“Manju”

വടകര: വഴിയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കുന്ന പദ്ധതിക്കു തുടക്കമായി. 20 വര്‍ഷത്തിലധികമായി വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ താമസിക്കുന്ന അമൂദയ്കും കുടുംബത്തിനും എഎവൈ (അന്ത്യോദയ അന്നയോജന) റേഷന്‍ കാര്‍ഡ് നല്‍കി.
റോഡ് വക്കിലും തോട് വക്കിലും റെയില്‍വെ പുറമ്ബോക്കിലും താമസിക്കുന്നവര്‍ക്കാണ് പുതിയ പദ്ധതിപ്രകാരം റേഷന്‍കാര്‍ഡ് നല്‍കുന്നത്. താലൂക്ക് സപ്ലൈ ഓഫീസധികൃതരാണ് ഇത്തരമൊരു നടപടിക്കിറങ്ങിയത്. ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുടുംബത്തിന് റേഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറില്‍ പ്രത്യക അനുമതിയോടെയാണ് കാര്‍ഡ് നല്‍കിയത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രദീശന്‍ സി.വി. റേഷന്‍ കാര്‍ഡ് നല്‍കി. കൗണ്‍സിലര്‍ സജീവ് കുമാര്‍.പി.മുഖ്യാതിഥിയായി. താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ അധ്യക്ഷത വഹിച്ചു.
ഈ മാസത്തെ ഭക്ഷ്യധാന്യമായി 30 കിലോ പുഴുങ്ങലരി റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബീന പി.നല്‍കി. മറ്റ് ഭക്ഷ്യധാന്യങ്ങളായ ഗോതമ്ബ് സപ്ലെ ഓഫിസ് ജിവനക്കാരി സായിദ കെ.യും പഞ്ചസാര ശ്രീകാവ്യയും നല്‍കി. ഇ കെ.ഗോപാലകൃഷ്ണന്‍, സുനില്‍കുമാര്‍ എസ്, വി.വി.പ്രകാശ്, പ്രജിത് ഒ.കെ. എന്നിവര്‍ സംസാരിച്ചു – എടിഎസ്‌ഒ സീമ.പി.സ്വാഗതവും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞികൃഷ്ണന്‍ കെ.പി.നന്ദിയും പറഞ്ഞു.

Related Articles

Back to top button