IndiaLatest

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും പോര്‍ട്ട് ചെയ്യാം

“Manju”

ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് അവരവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും പോര്‍ട്ട് ചെയ്യാം. മൊബൈല്‍ നമ്പറുകള്‍ ഒരു ടെലികോം നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേയ്‌ക്ക് പോര്‍ട്ട് ചെയ്യുന്നത് പോലെ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ-പെയ്ഡ് കാര്‍ഡുകളും പോര്‍ട്ട് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 1 മുതലാണ് ഈ സേവനം ലഭ്യമായി തുടങ്ങുന്നത്.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നെറ്റ് വര്‍ക്കുകള്‍ പോര്‍ട്ടുചെയ്യാനുള്ള സൗകര്യം വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള സേവനദാതാക്കളെ തെരഞ്ഞെടുക്കാൻ കഴിയുമെന്ന പ്രത്യേകതയും ഉണ്ട്.

പ്രധാനമായും ഡെബിറ്റ്, ക്രെഡിറ്റ് പ്രീ പെയ്ഡ് കാര്‍ഡുകളുടെ സേവനദാതാക്കള്‍ വിസ, മാസ്റ്റര്‍കാര്‍ഡ്, റുപേ തുടങ്ങിയവയാണ്. ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കില്‍ പ്രീപെയ്ഡ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നിലവിലെ രീതികളില്‍ നിന്ന് മാറുന്നതിനോ അവരുടെ ഇഷ്ടപ്പെട്ട കാര്‍ഡ് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാനും സാധിക്കും. ഇക്കാര്യവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

എന്താണ് കാര്‍ഡ് പോര്‍ട്ടബിലിറ്റി
ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വിസ, മാസ്റ്റര്‍കാര്‍ഡ്, റുപേ തുടങ്ങിയ ഏത് കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്കും മാറാൻ കഴിയും എന്നതാണ് കാര്‍ഡ് പോര്‍ട്ടബിലിറ്റി അര്‍ത്ഥമാക്കുന്നത്. നിലവിലെ രീതി അനുസരിച്ച്‌, ഏതെങ്കിലും കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട കാര്‍ഡ് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാൻ കഴിയില്ല. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി സൗകര്യം നിലവില്‍ വന്നാലും, പുതിയ രീതി ഉപയോക്താവിന്റെ കാര്‍ഡ് അക്കൗണ്ടുകള്‍, ബാലൻസുകള്‍, എന്നിവയെ ബാധിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Articles

Back to top button