KeralaLatest

ഭക്തന്റെ വിളിപ്പാടകലെയാണ് ഗുരു. സ്വാമി ഗുരു സവിധ് ജ്ഞാന തപസ്വി

“Manju”

പോത്തന്‍കോട് : ഭക്തന് അറിവില്ലെങ്കിലും ഗുരു അവനെ ചേര്‍ത്ത് നിര്‍ത്തും. വിദ്യാസമ്പന്നനോ ധനവാനോ ആരുമാകട്ടെ ഈ ശരീരം വിട്ടുപോകുമ്പോൾ നമ്മുടെ യാത്ര ഒറ്റക്കാണ്. എന്നാൽ ഭക്തന് എപ്പോഴും ഗുരു കൂടെയുണ്ടാകും. ഭക്തന്റെ സ്ഥാനം ഗുരുവിന്റെ മടിത്തട്ടിലാണ്. കുഞ്ഞുങ്ങളെ ഗുരുവിനോട് അടുപ്പിക്കുകയാണ് ഗൃഹസ്ഥാശ്രമിയുടെ ധർമ്മം. നവപൂജിതം 97 ആഘോഷ പരിപാടികളുടെ ഭാഗമായി പാലോട്ടുകോണം യൂണിറ്റ് സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സാമി. പ്രാർത്ഥനയോടുകൂടി തുടങ്ങിയ മീറ്റിംഗ് എസ് ജെ ശ്രീരത്ന ഗുരുവാണിയും കുമാരി പി എസ് സുകൃത സ്വാഗതവും ആശംസിച്ചു. ബ്രഹ്മചാരി എം. എൻ മനു,  എം.പി പ്രമോദ് എന്നിവർ പ്രഭാഷണം നടത്തി. പി.വി. ജിഷരാജ് കൃതജ്ഞതയും അറിയിച്ചു

Related Articles

Back to top button