KeralaLatest

ഓഗസ്റ്റ് 22 ന് ശാന്തിഗിരിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

തുടര്‍ ചികിത്സയ്ക്ക് 50% ഇളവ്

“Manju”

പോത്തന്‍കോട് : നവപൂജിതം 97 ആഘോഷ ദിവസമായ 2023 ആഗസ്റ്റ് 22 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ശാന്തിഗിരി ആശ്രമവും തിരുവനന്തപുരം ചൈതന്യ സൈറ്റ് ഫൗണ്ടേഷനും സംയുക്തമായി ഗേറ്റ് നമ്പർ രണ്ടിന് സമീപം വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. നേത്ര വിദഗ്ധർ നയിക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് അവസരമുള്ളത്. തുടർന്ന് വിശദമായ പരിശോധനകൾ ആവശ്യമുള്ളവർക്ക് കരമനയിലുള്ള ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിലേക്ക് റഫർ ചെയ്യുന്നതാണ്. തിമിര ശസ്ത്രക്രിയ ബിപിഎൽ കാർഡുകാർക്കും കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷുറൻസ് ഉള്ളവർക്കും സൗജന്യമായിരിക്കും. ബാക്കി ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും തുടർ ചികിത്സയ്ക്ക് 50% കിഴിവ് ഉണ്ടായിരിക്കും.

Related Articles

Back to top button