IndiaLatest

തക്കാളി കിലോ ആറുരൂപ

“Manju”

കോയമ്പത്തൂര്‍: മാസങ്ങള്‍ക്ക് മുന്‍പ് കുബേരനായിരുന്ന തക്കാളി ഇപ്പോള്‍ കുചേലനായി. ചില്ലറ വിപണയില്‍ തക്കാളി വില കൂപ്പുക്കുത്തി. 200 രൂപയുണ്ടായിരുന്ന തക്കാളി വില ആറുരൂപയിലേക്ക് വീണു. ദിനംപ്രതി വില ഇടിയുകയാണ്. ട്രക്ക് മോഷണവും കാവല്‍ ഏര്‍പ്പെടുത്തലുമടക്കം നിരവധി കോലാഹലങ്ങള്‍ നടന്ന് ഒരുമാസം പിന്നിടും മുന്‍പേയാണ് വിലയിടിവ്. കഴിഞ്ഞ ദിവസങ്ങളിലെ എം.ജി.ആര്‍. മാര്‍ക്കറ്റിലെ മൊത്തവില കിലോഗ്രാമിന് ആറുരൂപവരെയായതായി അധികൃതര്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ്, ഉത്പാദനം കുറഞ്ഞതോടെയാണ് തക്കാളിക്ക് വില കൂടാന്‍ തുടങ്ങിയത്. കിലോഗ്രാമിന് 150 രൂപവരെ ആയതോടെ സര്‍ക്കാര്‍ ഇടപെട്ട് റേഷന്‍കടകള്‍വഴി 60 രൂപയ്‌ക്ക് തക്കാളി വിറ്റിരുന്നു. എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെ വില കുറയാന്‍തുടങ്ങി. 10 രൂപയില്‍ത്താഴെ വില എത്തിയാല്‍ വലിയനഷ്ടം നേരിടുമെന്ന് കര്‍ഷകര്‍ പറയുന്നു.

ഗുണമേന്മ കുറഞ്ഞ, 25 കിലോഗ്രാം വരുന്ന ഒരുപെട്ടി തക്കാളിക്ക് 150 രൂപയാണ് വില. മുന്തിയ ഇനം തക്കാളിക്ക് 250 മുതല്‍ 300 രൂപവരെയും വിലയുണ്ട്. മാര്‍ക്കറ്റില്‍ 10 രൂപവരെ വിലവരുമ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് പരമാവധി അഞ്ചും ആറും രൂപയാണ്. ഇപ്പോള്‍ 4,000 പെട്ടി തക്കാളിയാണ് എം.ജി.ആര്‍. മാര്‍ക്കറ്റില്‍ വരുന്നത്. സീസണായാല്‍ 10,000 പെട്ടിവരെ വരും. അതോടെ വില ഒന്നും രണ്ടും രൂപ ആവാനും സാദ്ധ്യതയുണ്ട്.

Related Articles

Back to top button