IndiaLatest

ഓഗസ്റ്റില്‍ യുപിഐ പേയ്മെന്റ് ഇടപാടുകള്‍ 10 ബില്യണ്‍ കടന്നു

“Manju”

ഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ ഒരു പുതിയ റെക്കോര്‍ഡ് കൈവരിക്കുന്നു. ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഒരു മാസത്തിനുള്ളില്‍ 10 ബില്യണ്‍ ഇടപാടുകള്‍ നടത്തി ചരിത്രം സൃഷ്ടിച്ചു. തല്‍സമയ പേയ്മെന്റ് സംവിധാനം നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്‌, യുപിഐ ഇടപാടുകള്‍ ഓഗസ്റ്റില്‍ 67 ശതമാനം ഉയര്‍ന്നാണ് 10.58 ബില്യണിലെത്തി.

ജൂലൈയില്‍ സ്ഥാപിച്ച 15.34 ലക്ഷം കോടി രൂപയുടെ മുന്‍ റെക്കോര്‍ഡും മറികടന്നാണ് ഈ നേട്ടം. യുപിഐ സംവിധാനത്തില്‍ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ തന്നെ ചെറിയ തുകയുടെ ഇടപാടുകള്‍ നടത്തുന്ന യുപിഐയുടെ ഓഫ്ലൈന്‍ മോഡായ യുപിഐ ലൈറ്റ് അവതരിപ്പിച്ചിരുന്നു. അതിന്റെ ഇടപാട് പരിധി 200 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി.

ഉപയോക്താക്കള്‍ക്ക് ലോണ്‍ അക്കൗണ്ടുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാനും ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് യുപിഐ ഉപയോഗിച്ച്‌ വായ്പ തിരിച്ചടയ്ക്കുന്നത് എളുപ്പമാക്കും. പേമെന്റ് പ്ലാറ്റ്ഫോം പ്രൊവൈഡര്‍മാര്‍ വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള യുിഐ ഇടപാടുകള്‍ക്ക് 1.1% വരെ ഇന്റര്‍ചേഞ്ച് ഫീസ് നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തു.

Related Articles

Back to top button