KeralaLatest

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

“Manju”

നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു | Kerala|ACTRESS CASE

ശ്രീജ.എസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.വി എന്‍ അനില്‍ കുമാറാണ് ഈ കേസിലേക്കായി വിചാരണക്കോടതിയില്‍ ഹാജരായത്. നേരത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ സുരേശന്‍ രാജി വെച്ചതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നിര്‍ദേശം അനുസരിച്ച്‌ പുതിയ പ്രോസിക്യൂട്ടര്‍ ചുമതല ഏറ്റെടുത്തത്.

പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച്‌ സുരേശന്‍ നേരത്തെ ആഭ്യന്തരവകുപ്പ് മുഖേന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന്റെ രാജി.

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. നിലവിലുള്ള ജഡ്‌ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹെെക്കോടതി നേരത്തെ തള്ളിയത്.

Related Articles

Back to top button