IndiaLatest

സ്വദേശി മൈക്രോപ്രോസസർ ചലഞ്ചിന് തുടക്കമിട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

“സ്വദേശി മൈക്രോപ്രോസസർ ചലഞ്ച്- സ്വയംപര്യാപ്ത ഇന്ത്യയ്ക്കുള്ള നൂതന പരിഹാര” മുന്നേറ്റം കേന്ദ്ര നിയമ നീതി വിവര വിനിമയ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.

ഇലക്ട്രോണിക്സ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള മൈക്രോപ്രോസസർ വികസനപദ്ധതിയുടെ ഭാഗമായി IIT മദ്രാസും CDAC ഉം ശക്തി(32ബിറ്റ് ) വേഗ(64ബിറ്റ് ) എന്നീ രണ്ടു മൈക്രോ പ്രോസസറുകൾ വികസിപ്പിച്ചിരുന്നു.

ഇവ ഉപയോഗിച്ച് വിവിധ സാങ്കേതിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകുന്നത് ലക്ഷ്യമിട്ടാണ് സ്വദേശി മൈക്രോപ്രോസസർ ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്.

തന്ത്രപ്രധാന, വ്യാവസായിക മേഖലകളിൽ ഇന്ത്യക്ക് ഭാവിയിൽ ഉണ്ടാകാനിടയുള്ള ആവശ്യങ്ങൾക്കായി മാത്രമല്ല, സുരക്ഷ, പഴക്കം ചെന്ന സാങ്കേതിക വിദ്യകൾ, ലൈസൻസിംഗ് തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. ഇതോടൊപ്പം ഇറക്കുമതിയിൽ മേലുള്ള ആശ്രയത്വം കുറയ്ക്കാനും.

എല്ലാ വിഭാഗം വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും സ്വദേശി മൈക്രോപ്രോസസർ ചലഞ്ചില്‍ പങ്കെടുക്കാവുന്നതാണ്. മുന്നേറ്റത്തിൽ പങ്കാളികളാകുന്നവർക്ക് ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം നിരവധി ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇന്റേൺഷിപ്പ് അവസരങ്ങൾക്ക് പുറമേ, തുടർച്ചയായ സാങ്കേതിക- വാണിജ്യ മാർഗ്ഗനിർദ്ദേശങ്ങളും, നൽകുന്നതാണ്. ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി 4.3 കോടി രൂപയുടെ ധനസഹായം ലഭിക്കും.

ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://innovate.mygov.in എന്ന വെബ്സൈറ്റിൽ ഇന്നുമുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 10 മാസം നീണ്ടുനിൽക്കുന്ന ചലഞ്ച് 2021 ജൂണിൽ സമാപിക്കും.

സെമി ഫൈനലിൽ എത്തുന്ന 100 പേർക്കും ഫൈനലിൽ എത്തുന്ന 25 പേർക്കും ഒരു കോടി രൂപയുടെത് വീതമുള്ള സമ്മാനങ്ങൾ ലഭ്യമാക്കും. അവസാന റൗണ്ടിൽ എത്തുന്ന 10 മികച്ച ടീമുകൾക്ക് 2.3 കോടി രൂപയുടെ മൂലധന നിക്ഷേപവും ഇൻകുബേഷൻ സഹായവും ലഭ്യമാണ്.

 

Related Articles

Back to top button