IndiaKeralaLatestThiruvananthapuram

ചൈനയെ പ്രതിരോധിക്കാന്‍ സൈനികര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ പ്രതിരോധ മന്ത്രാലയം

“Manju”

സിന്ധുമോള്‍ ആര്‍​

ന്യൂഡല്‍ഹി : ചൈനയെ പ്രതിരോധിക്കാന്‍ ലഡാക്കില്‍ നിലയുറപ്പിച്ച ഇന്ത്യന്‍ സൈന്യത്തിന് ഇനി ഇരട്ടികരുത്ത്. ചൈനീസ് പട്ടാളത്തിന് അഭിമുഖമായി വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും കൂടുതല്‍ സിഗ് സോര്‍ 716 റൈഫിളുകള്‍ ഇന്ത്യ എത്തിയ്ക്കും.സിഗ് സോര്‍ 716 റൈഫിളുകള്‍ക്കായി ഇന്ത്യ നേരത്തെ തന്നെ അമേരിക്കയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
കരാറിന്റെ ഭാഗമായി 66,400 റൈഫിളുകള്‍ അടങ്ങുന്ന ആദ്യ ബാച്ച്‌ എത്തി. 73,000 റൈഫിളുകളുള്ള രണ്ടാമത്തെ ബാച്ചാണ് പ്രതിരോധ മന്ത്രാലയം ഉടന്‍ എത്തിയ്ക്കാന്‍ പദ്ധതിയിടുന്നത്. നിലവില്‍ ചൈനീസ്- ഇന്ത്യ സൈനികര്‍ തമ്മില്‍ കേവലം അഞ്ഞൂറ് മീറ്ററില്‍ കുറവ് അകലംമാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ മുന്‍ നിരയില്‍ നിലകൊള്ളുന്ന എല്ലാ സൈനികര്‍ക്കും ഒരേ വിഭാഗത്തില്‍പ്പെട്ട ആയുധങ്ങളാകും നല്‍കുക.
റൈഫിളുകളുടെ രണ്ടാമത്തെ ബാച്ച്‌ എത്തിയ്ക്കുന്നതിന് അംഗീകാരം നല്‍കുന്നതിനായി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അടുത്താഴ്ച യോഗം ചേരും. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലില്‍ മൂന്ന് സേനവിഭാഗം തലവന്മാര്‍, പ്രതിരോധ സെക്രട്ടറി, ഡിആര്‍ഡിഒ മേധാവി എന്നിവരാണ് അംഗങ്ങള്‍.ഓരോ ബറ്റാലിയനും 800 റൈഫിളുകള്‍ വീതം നല്‍കും. ബാക്കിയുള്ള റൈഫിളുകള്‍ പരിശീലന യൂണിറ്റുകള്‍ക്കും നല്‍കാനാണ് തീരുമാനം.

Related Articles

Back to top button