KeralaLatest

ഗുരുവില്‍ അടിയുറച്ച് വിശ്വസിക്കണം – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

പത്തനംതിട്ട ഏരിയ കുടുംബസംഗമം നടന്നു

“Manju”

പത്തനംതിട്ട : ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ശാന്തിഗിരി പത്തനംതിട്ട ഏരിയയുടെ കുടുംബസംഗമം സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ വച്ച് നടന്നു. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജനനം മുതൽ ത്യാഗപൂർണ്ണമായ ബാല്യകാലത്തെക്കുറിച്ചും വിവിധ ആശ്രമങ്ങൾ തേടിയുള്ള യാത്രകളെക്കുറിച്ചും ഗുരുവിന്റെ ആത്മഗുരുവിനെ കണ്ടെത്തുന്നതും അങ്ങനെ ഗുരു ശാന്തിഗിരി ആശ്രമം സ്ഥാപിച്ചതിനെക്കുറിച്ചും തുടങ്ങി ഗുരുവിന്റെ 72 സംവത്സരങ്ങളിലെ ജീവചരിത്രം വളരെ ലളിതമായി എല്ലാവർക്കും പകർന്നു നൽകുകയുണ്ടായി. തുടർന്ന് ശാന്തിഗിരി പരമ്പരയെ നയിക്കുവാൻ എക്കാലത്തും ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്ന് കാണുന്ന ശാന്തിഗിരിയുടെ വളർച്ചയെക്കുറിച്ചും പരമ്പരയ്ക്ക് പ്രാർത്ഥനയുടെ മാഹാത്മ്യത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. സ്വാമി തന്റെ പ്രഭാഷണത്തിൽ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും മനസ്സിലാക്കികൊടുക്കുകയും ചെയ്തു.

കുടുംബ സംഗമത്തിൽ പത്തനംതിട്ട ഏരിയ ഹെഡ് (അഡ്മിനിസ്ട്രേഷൻ) സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി സ്വാഗതം ആശംസിച്ചു. ശാന്തിഗിരി ബ്രാഞ്ച് ആശ്രമം കോന്നി ഇൻചാർജ് (അഡ്മിനിസ്ട്രേഷൻ) സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി പങ്കെടുത്തു. ചടങ്ങിന് ശാന്തിഗിരി പത്തനംതിട്ട ഏരിയ അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ) കെ.എസ്. അജികുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button