KeralaLatest

തീയേറ്ററില്‍ 99രൂപയ്ക്ക് ഇഷ്ടപ്പെട്ട ചലച്ചിത്രം കാണാം

“Manju”

സിനിമ ടിക്കറ്റുകള്‍ക്ക് സമീപകാലത്ത് വളരെ വലിയ രീതിയില്‍ വില ഉയര്‍ന്നിട്ടുണ്ട്
എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സിനിമാ ആരാധകര്‍ക്ക് തീയേറ്ററിലെത്താം. മള്‍ട്ടിപ്ലെക്സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യ ആരംഭിച്ച ഒരു ക്യാംപയ്ന്റെ ഭാഗമായാണിത്. ദേശീയ സിനിമാ ദിനം എന്ന പേരില്‍ ഈ വര്‍ഷവും ഈ ഓഫര്‍ ലഭ്യമാണ്. അതിനാല്‍ തന്നെ പല‌രും കുടുംബത്തോടൊപ്പം സിനിമയ്ക്ക് പോകുന്നത് കുറച്ചിരിക്കുകയാണ്.
ഇത് അനുസരിച്ച്‌ വരുന്ന ഒക്‌ടോബര്‍ 13ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രെെഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടെെം, വേവ്, എം 2 കെ, ഡിലെെറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശ്യംഖലകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.
ചലച്ചിത്രവ്യവസാത്തിന് ഉണര്‍വ് പകരുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ദേശീയ ചലച്ചിത്രദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒറ്റദിവസം 65ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആ റെക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇതിന്റെ പ്രവര്‍ത്തകര്‍.

Related Articles

Back to top button