IndiaLatest

മികച്ച ഓഫറുകളുമായി ബാങ്കുകള്‍

“Manju”

ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഓഫറുകളുമായി ബാങ്കുകള്‍. ബാങ്ക് നിക്ഷേപത്തിനും വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ബാങ്കുകള്‍ ഓഫറുകള്‍ നല്‍കുന്നു.

ബാങ്ക് ഓഫ് ബറോഡ ഉത്സവ കാലത്ത് ആരംഭിച്ച ക്യാമ്പെയ്‌നാണ് ബിഒബി കെ സാങ് ത്യോഹാര്‍ കി ഉമാംഗ്‘. ഭവന, കാര്‍, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ ലഭിക്കും. ഡിസംബര്‍ 31 വരെയാണ് ഈ ക്യാമ്പെയ്ൻ നടത്തുന്നത്.

8.40 ശതമാനം നിരക്കില്‍ ഭവന വായ്പ ആരംഭിക്കും. സ്ത്രീകള്‍, ശമ്പളക്കാര്‍, ബിസിനസ്, ഫാമിലി അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ക്ക് നിരക്ക് ഇളവുകള്‍ ലഭിക്കും. 8.70 ശതമാനം നിരക്കിലാണ് കാര്‍ വായ്പ നിരക്ക് ആരംഭിക്കുന്നത്. വിദ്യാഭ്യാസ വായ്പകള്‍ 8.55 ശതമാനം പലിശയിലും ലഭിക്കും. 0.60 ശതമാനം വരെ കിഴിവും ലഭിക്കും. വ്യക്തിഗത വായ്പ നിരക്കുകള്‍ 10.10 ശതമാനത്തിലാണ് ആംരഭിക്കുന്നത്.

ഉത്സവകാലത്തോടനുബന്ധിച്ച്‌ ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ് ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതിഒക്ടോബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. പദ്ധതി പ്രകാരം ഐഡിബിഐ ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.65 ശതമാനവും റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.15 ശതമാനവും പലിശ നല്‍കും. 375 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും പലിശ ലഭിക്കും.

ഉത്സവം സീസണ്‍ ആയാല്‍ പിന്നെ നിരന്തരം ക്രെഡിറ്റ് ഓഫറുകള്‍ നിരവധിയാണ്. ആമസോണും ഫ്‌ലിപ്കാര്‍ട്ടും പോലുള്ള ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ഓഫറുകളും നല്‍കാറുണ്ട്.ബാങ്ക് ഓഫ് ബറോഡയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഇലക്‌ട്രോണിക്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ട്രാവല്‍, ഫുഡ്, ഫാഷൻ, വിനോദം തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രമുഖ ബ്രാൻഡുകളുമായി ബാങ്ക് കരാറിലെത്തിയിട്ടുണ്ട്.

നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് പരിഗണിക്കാവുന്നതാണ്. നോ കോസ്റ്റ് ഇഎംഐയ്‌ക്ക് കീഴില്‍ ആകെ ബില്‍ തുക 24 മാസം വരെ പലിശ രഹിത തവണകളായി മാറ്റാൻ സാധിക്കും. മറഞ്ഞിരിക്കുന്ന ഫീസുകള്‍ പരിശോധിച്ച ശേഷമാകണം നോകോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കാൻ.

Related Articles

Back to top button