IndiaLatest

ഡല്‍ഹി സര്‍വകലാശാലയിലേക്ക് വീണ്ടും മലയാളം

“Manju”

28 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് മലയാല ഭാഷ കടന്നുവന്നിരിക്കുന്നു, മലയാളത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞ് ഭാഷയെ വീണ്ടും നെഞ്ചേറ്റിയിരിക്കുകയാണ് ഡല്‍ഹി സര്‍വകലാശാല. സാഹിത്യവും സംസ്കാരവും കലയുമൊക്കെയായി തെളിമലയാളം പഠിക്കാൻ മലയാളികള്‍ക്ക് പുറമെ നിരവധി വിദ്യാര്‍ഥികളാണ് സര്‍വകലാശാലയിലേക്ക് എത്തുന്നത്.

994ല്‍ ഡോ. അകവൂര്‍ നാരായണൻ വിരമിച്ചതിനു ശേഷം അധ്യാപക നിയമനം നടക്കാത്തതുമൂലം ഡല്‍ഹി സര്‍വകലാശാലയിലെ മലയാളം ഡിപ്പാര്‍ട്മെന്റിന്റെ പ്രവര്‍ത്തങ്ങള്‍ നിലക്കുകയായിരുന്നു. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും അപേക്ഷ ക്ഷണിക്കാറുണ്ടെങ്കിലും നിയമനങ്ങള്‍ നടക്കാറില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2021ല്‍ അപേക്ഷ ക്ഷണിച്ചതിന്റെ ഭാഗമായാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം നിയമനം നടന്നത്. കണ്ണൂര്‍ സ്വദേശി ഡോ. ശിവപ്രസാദാണ് മലയാളം വിഭാഗത്തിന്റെ പുതിയ മേധാവി.

 

 

Related Articles

Back to top button