IndiaLatest

സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ നേരിടാന്‍ ഇന്ത്യ

“Manju”

ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ 9-ാം കിരീടം തേടി സുനില്‍ ഛേത്രിയും സംഘവും ഇറങ്ങുന്നു. എതിരാളികള്‍ കരുത്തരായ കുവൈത്ത്. കിക്കോഫ് രാത്രി 7.30ന്. ഫാൻകോഡ് ആപ്പില്‍ മത്സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്. ഫിഫ റാങ്കിങ്ങില്‍ 100-ാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് ഈ വിജയത്തോടെ റാങ്ക് മെച്ചപ്പെടുത്തുക മാത്രമല്ല ലക്ഷ്യം. വരാനിരിക്കുന്ന ഏഷ്യൻ കപ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ കിരീടവിജയം അനിവാര്യമാണ്.

പെനല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തില്‍ ലബനനെ 4-2നു തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. കുവൈത്ത് എക്സ്ട്രാ ടൈം വരെ നീണ്ട സെമി മത്സരത്തില്‍ ബംഗ്ലദേശിനെ 1-0ന് തോല്‍പിച്ചു. ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടാം തവണയാണ് കുവൈത്തിനെ നേരിടുന്നത്.

 

Related Articles

Back to top button