Kerala

ഷോർട് ഫിലിം : ആദർശ് ഷാനവാസ് മികച്ച പുതു മുഖ നടൻ

“Manju”

 

പി.വി.എസ്
തിരുവനന്തപുരം : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആദർശ് ഷാനവാസിനെ മികച്ച പുതുമുഖ താരമായി തിരഞ്ഞെടുത്തു. ‘ടൈം മീഡിയ ‘ബാനറിൽ റജി നായർ സംവിധാനം ചെയ്ത ‘ക്വറൻ്റൈൻഡ് ‘ എന്ന ചിത്രത്തിലെ ഏക കഥാപാത്രാഭിനയത്തിനാണ് പുരസ്കാരാർഹനായത്. വരുന്ന 21-ന് തിരുവനന്തപുരത്താണ് പുരസ്കാര ദാന ചടങ്ങ് .

ആദർശ് ഷാനവാസ്

നിനച്ചിരിക്കാതെ കോവിഡ് മഹാമാരി ലോകം മുഴുവൻ തീർത്ത തടവറയിലകപ്പെട്ട യുവാവിന്റെ മാനസ്സിക വിഭ്രാന്തിയും , തുടർന്നുണ്ടാകുന്ന തിരിച്ചറിവിൽ പ്രകൃതിയോടുള്ള പ്രതികരണവും തന്മയത്തത്തോടെ അവതരിപ്പിച്ചതാണ് പുതുമുഖ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആദർശ് ഷാനവാസ് നടനും, മാവേലിക്കര ഗവൺമെൻറ് ആശുപത്രിയിലെ ഡോക്ടർ ഷാനവാസിന്റെയും , തിരൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഗീതാ ഷാനവാസിന്റെയും ഏക മകനാണ്.
റജി നായർ രചനയും ,സംവിധാനം നിർവ്വഹിച്ച ചിത്രത്തിന് ബൈജുജാൻ ഛായാഗ്രഹണവും, പ്രിൻസ് ജോർജ്ജ് സംഗീതവും, പ്രമോദ് കോഴിക്കോട് ശബ്ദസംവിധാനവും നിർവ്വഹിച്ചു.

Related Articles

Back to top button