അതിരപ്പിള്ളി (തൃശൂര്‍): അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എ.കെ.
കാട്ടാന ആക്രമണത്തെ തുടര്‍ന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാരുമായി ചര്‍ച്ച നടത്താന്‍ തൃശൂര്‍ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ഇന്ന് വൈകീട്ട് അഞ്ചിന് കലക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
കുട്ടി മരിച്ചത് വേദനയുണ്ടാക്കുന്ന സംഭവമാണെന്നും ജനങ്ങളുടെ ആവശ്യം ന്യായമായതാണെന്നും മന്ത്രി പറഞ്ഞു. ശാശ്വത പരിഹാരത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയ (അഞ്ച്) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീ ആറരയോടെ കണ്ണംകുഴിയില്‍ ഇവരുടെ വീടിന് സമീപത്തുനിന്നും അല്പം മാറിയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ പിതാവിനും ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.