KeralaLatest

മത്സ്യത്തൊഴിലാളികൾ ഫിംസിൽ രജിസ്റ്റർ ചെയ്യണം

“Manju”

മത്സ്യത്തൊഴിലാളികൾ ഫിംസിൽ രജിസ്റ്റർ ചെയ്യണം | Fishermen must register with  FIMS | Madhyamam
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പെൻഷണർമാരും ഡിസംബർ 31 നകം ഫിംസിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി മൊബൈൽ നമ്പർ, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ പകർപ്പുകൾ സഹിതം ഫിഷറീസ് ഓഫീസിൽ ബന്ധപ്പെടണം.
തിരുവനന്തപുരം ജില്ലയിലെ പൂവ്വാർ, പളളം, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട്, പുത്തൻതോപ്പ്, കായിക്കര, ചിലക്കൂർ ഫിഷറീസ് ഓഫീസുകളിൽ രജിസ്‌ട്രേഷനായി രേഖകൾ സമർപ്പിക്കാം. ക്ഷേമനിധി ബോർഡ് പാസ്ബുക്കിൽ, 12 അക്ക ഫിംസ് ഐഡി നമ്പർ ലഭിച്ചവരും ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജണൽ എക്‌സിക്യൂട്ടീവ് അറിയിച്ചു.
മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയുടെയും ഫിഷറീസ് വകുപ്പും ക്ഷേമനിധി ബോർഡും നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഫിംസ് രജിസ്‌ട്രേഷൻ ഉറപ്പുവരുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471 2325483.

Related Articles

Back to top button