KeralaLatest

ശാന്തിഗിരി വിശ്വ സംസ്കൃതി കലാരംഗത്തിന് ആകാശവാണിയുടെ അംഗീകാരം

“Manju”
കലാകാരന്മാര്‍ ആകാശവാണിയ്ക്ക് മുന്നില്‍ ഓഡീഷന് ശേഷം

തിരുവനന്തപുരം : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന് ആകാശവാണി സെൻട്രൽ ഓഡിഷൻ നടത്തിയ ഡിവോഷണൽ മ്യൂസിക്( ഗ്രൂപ്പ്) ന് ആകാശവാണി ബി ഹൈ ഗ്രേഡ് ലഭിച്ചു. നേരത്തെ  ബി ഗ്രേഡ് ആയിരുന്നു. . ഗുരുഭക്തി ഗാനങ്ങളാണ് വിശ്വസംസ്കൃതി കലാരംഗം കലാകാരന്മാർ അവതരിപ്പിക്കുന്നത്.  2020 മാര്‍ച്ച് 1 ന് നടത്തിയ ഓഡീഷന്റെ റിസള്‍ട്ട് കോവിഡിനെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അഫിലിയേഷന്‍ ഉള്ള വിശ്വസംസ്കൃതി കലാരംഗത്തിന് ഗായക സംഘം കൂടാതെ വിവിധ വാദ്യോപകരണങ്ങളും ക്ലാസിക്കല്‍ മ്യൂസിക് തുടങ്ങിയവയും പഠിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ലഭിച്ചിട്ടുണ്ട്.  പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും വിശ്വസംസ്കൃതി കലാരംഘത്തിന്റെ പ്രവര്‍ത്തനം നടന്നുവരുന്നു.  ആശ്രമത്തിലെയും ആശ്രമം ബ്രാഞ്ചുകളിലെയും ആഘോഷങ്ങളോടനുബന്ധിച്ച് വിശ്വസംസ്കൃതി കലാരംഗത്തിലെ കലാകാരന്മാര്‍ വാദ്യമേളവും കലാപരിപാടികളും അവതരിപ്പിച്ചു വരുന്നു.  സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വിയാണ് വിശ്വസംസ്കൃതി കലാരംഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല.  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗവേണിംഗ് കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.

 

 

Related Articles

Back to top button