InternationalLatest

ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക

“Manju”

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച്‌ മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ നന്നായി റണ്‍സ് വഴങ്ങിയ ഭുവനേശ്വറിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ആകാശ് ചോപ്ര അഭിപ്രായവുമായി രംഗത്തെത്തിയത്.

‘ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഭുവനേശ്വര്‍ നിരാശപ്പെടുത്തി. നന്നായി റണ്‍സ് വഴങ്ങിയ ഭുവി അദ്ദേഹത്തിന്റെ ഫോമിന്റെ നിഴലില്‍ മാത്രമാണ്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഭുവനേശ്വറിനെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ മാനേജ്‌മെന്റ് കൂടുതല്‍ ആലോചിക്കേണ്ടിയിരിക്കുന്നു. താരത്തിന് പകരം ശാര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കാമെന്ന് എനിക്ക് തോന്നുന്നു’ -ചോപ്ര വ്യക്തമാക്കി.

Related Articles

Back to top button