IndiaLatest

തണുത്തുറഞ്ഞ് ഉത്തരേന്ത്യ; കടുത്ത മൂടല്‍ മഞ്ഞ്

“Manju”

വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ശൈത്യം. 3.8 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് കാഴ്ച പരിധി പൂജ്യമായെന്നാണ് വിലയിരുത്തല്‍. ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം പഞ്ചാബിലും ഹരിയാനയിലും നാളെ റെഡ് അലര്‍ട്ടാണ്. ഞായറാഴ്ച ചില മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയിലേക്ക് വരുന്ന 26 ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചു. ആറുമണിക്കൂറോളമാണ് ട്രെയിനുകള്‍ വൈകുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ കാഴ്ച പരിധി പൂജ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. വരും മണിക്കൂറുകളിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

വിമാനങ്ങളുടെ സമയത്തിലും മാറ്റമുണ്ടാകും. ഇത് ചൂണ്ടിക്കാട്ടി യാത്രക്കാര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിമാന കമ്പനികളോട് ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. വ്യാഴാഴ്ച 5.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില. എറ്റവും ഉയര്‍ന്ന താപനില 18.1 ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Back to top button