KeralaLatest

വീഡിയോ കോളിലൂടെ ഗൂഗിള്‍പേ ഓപ്പണ്‍ ചെയ്യിപ്പിച്ച് പുതിയ കെണി; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 22,000 രൂപ

“Manju”

കോഴിക്കോട്: ഓണ്‍ലൈന്‍ മുഖേന പണം തട്ടിയെടുക്കാന്‍ പുതിയ രീതിയുമായി തട്ടിപ്പു സംഘം. പണം നിക്ഷേപിക്കാനെന്ന വ്യാജേനയാണ്  വീഡിയോ കോളിലൂടെ ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത് പണം തട്ടുന്നത്. പട്ടാളക്കാരനെന്ന വ്യാജേന വന്ന കോള്‍ മുഖേന കോഴിക്കോട്ടെ
മത്സ്യ വ്യാപാരി ക്ക് 20,000 രൂപ നഷ്ടമായി.

ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത ശേഷം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും .ആദ്യം പേ ബില്‍സ് എന്ന ഓപ്ഷന്‍ എടുക്കാന്‍ ആവശ്യപ്പെടും . ഇതിന് ശേഷം ക്രെഡിറ്റ് കാര്‍ഡ്‌സ് എന്ന പോയിന്റില്‍ ക്ലിക് ചെയ്യാനും ബാങ്ക് സെലക്ട് ചെയ്യാനും നിര്‍ദ്ദേശിക്കും . വീഡിയോ കോള്‍ ചെയ്ത ആള്‍ ആറക്ക നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് നല്‍കി. സംശയം തോന്നാതിരിക്കുന്നതിനായി സ്വന്തം പിന്‍ നമ്പറും നല്‍കി. ഇതോടെ അക്കൗണ്ടില്‍ നിന്നും 22,250 രൂപ നഷ്ടമായി.

Related Articles

Back to top button