KeralaLatest

ഷിപ്പിങ് മേഖലയിലേത് വന്‍ കുതിച്ചുചാട്ടം; പദ്ധതികള്‍ വികസനത്തിന്റെ നാഴികക്കല്ലാകും; പ്രധാനമന്ത്രി

4000 കോടിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

“Manju”

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതെന്നും ഇത് കൊച്ചിയുടെയും ഭാരതത്തിന്റെയും ഭാവി മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തുവര്‍ഷത്തിനിടെ ഷിപ്പിങ ്‌മേഖലയില്‍ ഉണ്ടായത് വന്‍ കുതിച്ചുചാട്ടമാണെന്നും പദ്ധതികള്‍ കേരളത്തിലെ വികസനത്തിന്റെ നാഴികക്കല്ലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 4000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുകപ്പലുകള്‍ക്ക് കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവായെന്നും കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മെട്രോ ബോട്ടുകള്‍ നിര്‍മിച്ചതിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ അദ്ദേഹംഅഭിനന്ദിച്ചു. കേരളത്തിന്റെ വികസനാഘോഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ എല്‍പി ജി ടെര്‍മിനല്‍ കൊച്ചി -സേലം-കോഴിക്കോട് അടക്കമുള്ള മേഖലകളിലെ പാചക വാതക ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ ഉതകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, പദ്ധതികള്‍ കേരളത്തിന്റെ മണ്ണില്‍ നടപ്പിലാകുന്നതില്‍ അഭിമാനമെന്ന് മുഖ്യ മന്ത്രി പിണറായിന വിജയന്‍. ‘മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മെയ്ഡ് ഇന്‍ കേരളയുടെ സംഭാവന ചെറുതല്ലെന്നും പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതില്‍ നന്ദിയുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

കേരളം നല്‍കിയ ഉദാത്ത പിന്തുണയുടെ ഉദാഹരണം കൂടിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ പൂര്‍ത്തിയായ ഡ്രൈ ഡോക്കെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ യശസ് ഉയര്‍ത്താന്‍ കേരളത്തിന്റെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് കഴിയുന്നുവെന്നും ആദിത്യ മിഷനിലും ചന്ദ്രയാന്‍ന പദ്ധതിയിലും കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ ഭാഗമായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 1,799 കോടി രൂപ ചെലവിലാണ് കൊച്ചി യിലെ കപ്പല്‍ശാലയില്‍ ഡ്രൈ ഡോക്ക്‌നിര്‍മിച്ചത്. കപ്പല്‍ശാലയിലെ 15 ഏക്കറിലായി പരന്ന് കിടക്കുന്ന ഡ്രൈഡോക്കിന്റെ നിര്‍മാണം 2018
ഒക്ടോബറിലാണ് ആരംഭിച്ചത്. രാജ്യത്തെതന്നെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിലൊന്നാണിത്. 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ആഴവുമുള്ള ഡോക്കില്‍ ഒരേ സമയം വമ്പന്‍ കപ്പലുകളും ചെറുയാനങ്ങളും നിര്‍മിക്കാനും അറ്റകുറ്റപണി നടത്താനും സാധിക്കും. കൊച്ചി യെ ഒരു രാജ്യാന്തര കപ്പല്‍ അറ്റകുറ്റപണി കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഭൂമി പാട്ടത്തിനെടുത്ത്രാജ്യാന്തര കപ്പല്‍അറ്റകുറ്റപണി കേന്ദ്രം നിര്‍മിച്ചത്. ആറായിരം ടണ്‍വരെ ഭാരം ഉയര്‍ത്താനാകുന്ന ഷിപ് ലിഫ്റ്റ് സംവി ധാനങ്ങളാണ് ഇവിടെയുള്ളത്. കപ്പലുകളുടെ അറ്റകുറ്റപണി മേഖലയിലും ഇത് കൊച്ചി കപ്പല്‍ശാലയ്ക്ക് വന്‍ കുതിപ്പ് നല്‍കും. തുറമുറഖ ഷി പ്പിങ് മേഖലയില്‍ മാത്രമല്ല വാതക മേഖലയില്‍് രാജ്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയെന്ന കേന്ദ്രനയത്തിന്റെ ചുവട് പിടിച്ച് യാഥാര്‍ഥ്യമാക്കിയതാണ് പുതുവൈപ്പിലെ ഐഒസിയുടെ എല്‍പി ജി ഇറക്കുമതി ടെര്‍മിനല്‍. 15400 ടണ്‍ സംഭരണശേഷി യുള്ളപുതുവൈപ്പ്എല്‍പി ജി ടെര്‍മിനല്‍ കേരളത്തിലെആദ്യ എല്‍പി ജി ഇറക്കുമതി ടെര്‍മിനലാണ്. ഒരു വര്‍ഷത്തിലധികം നീണ്ട് നിന്ന പ്രാദേശിക ചെറുത്ത് നില്‍പുകളെ അതിജീവി ച്ചാണ് ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതും.15400 മെട്രിക്ടണ്‍ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ പൈപ്പ്‌ലൈന്‍ വഴിയുള്ള എല്‍പി ജി വിതരണം ഉറപ്പാക്കും. തമിഴ്‌നാട്ടിലേക്ക ്പുതുവൈപ്പില്‍ നിന്ന് പൈപ്പ്‌ലൈന്‍ വഴി വാതകം വിതരണം ചെയ്യും.

Related Articles

Back to top button