IndiaLatest

ജെ.ഇ.ഇ മെയിൻ ; പരീക്ഷ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ മെയിൻ) 2024 പേപ്പര്‍ 1 പരീക്ഷ കേന്ദ്രങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. https://jeemain.nta.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കി പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ബി.ടെക്/ ബി.ഇ പേപ്പര്‍ I പരീക്ഷ ജനുവരി 27, 29, 30, 31, ഫെബ്രുവരി 1 തീയതികളില്‍ നടത്തും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക. രാവിലെ 9 മുതല്‍ 12 വരെയാണ് ആദ്യ ഷിഫ്റ്റ്. 3 മുതല്‍ 6 വരെ രണ്ടാം ഷിഫ്റ്റും.
ജനുവരി 24നാണ് ബി.ആര്‍ക്, ബി പ്ലാനിങ് (പേപ്പര്‍ 2എ, 2ബി) പരീക്ഷ. ഇതിന്റെ പരീക്ഷാ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. സംശയനിവാരണത്തിന് ഹെല്‍പ് ഡെസ്കില്‍ വിളിക്കാം ( 011-40759000/ 011- 6922770).

Related Articles

Back to top button