IndiaLatest

ദിവസം മുഴുവന്‍ പട്ടിണി , ചവണ പഴുപ്പിച്ച് പൊള്ളിച്ചു, മുളക് ചുട്ട പുക ശ്വസിപ്പിച്ചു; കുഞ്ഞുങ്ങള്‍ നേരിട്ടത്   ക്രൂരപീഡനം

“Manju”

മധ്യപ്രദേശ്: പെണ്‍കുട്ടികള്‍ക്ക് അനാഥാലയത്തില്‍ ക്രൂരപീഡനം. വനിതാ-ശിശുക്ഷേമ
വകുപ്പ ്‌നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആകെയുള്ള 25 കുട്ടികളില്‍ 21 പേര്‍ പരിശോധനാ സമയത്ത ്‌ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ഇതില്‍  രണ്ടുപേരുടെ ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. ചുട്ടു പഴുത്ത ചവണ കൊണ്ടാണ് പൊള്ളിച്ചതെന്ന് കുട്ടികള്‍ മൊഴി നല്‍കി . മറ്റുചില കുട്ടികളെ മുളക്ചുട്ട പുക ശ്വസിപ്പിച്ചെന്നും പരാതിയുണ്ട്. ദിവസം മുഴുവന്‍ പട്ടിണിക്കിടാറുണ്ടെന്നും ഒരു കുട്ടി പറഞ്ഞു. അനാഥാലയത്തിലെ കുട്ടികള്‍ക്കൊപ്പം ജന്മദിനം  ആഘോഷിക്കാനെത്തിയ ചിലര്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍  പങ്കുവച്ച വിവരങ്ങള്‍ പിന്തുടര്‍ന്നാണ് ശിശുക്ഷേമ വകുപ്പ്
പരിശോധന നടത്തിയത്. കുട്ടികളെ മറ്റ്  സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി അനാഥാലയം സീല്‍  ചെയ്‌തെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ പല്ലവി  പൊര്‍വാള്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് കലക്ടറുക്ടടെ  നിര്‍ദേശപ്രകാരം പ്രത്യേക സംഘത്തെ
ചുമതലപ്പെടുത്തിയെന്നും അവര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡോര്‍ പൊലീസ്  കേസെടുത്തു.

അനാഥാലയത്തില്‍ ഉണ്ടായിരുന്ന 21 കുട്ടികളില്‍ മൂന്നുപേര്‍   മാത്രമാണ് മധ്യപ്രദേശില്‍ നിന്നുള്ളത്. മറ്റുള്ളവര്‍ ഗുജറാത്ത്,   ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍ സ്വദേശികളാണ്. അതേസമയം   കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുത്തത് ചോദ്യം ചെയ്ത് അനാഥാലയം   നടത്തുന്ന വാല്‍സല്യപുരം ജെയിന്‍ ട്രസ്റ്റ് മധ്യപ്രദേശ്   ഹൈക്കോടതിയെ സമീപിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ അനാഥാലയം സീല്‍ ചെയ്തതും   കുട്ടികളെ മാറ്റിയതുമെന്ന് അവര്‍ ഹര്‍ജിയില്‍ ആരോപിച്ചു. ചില  കുട്ടികളുടെ രക്ഷിതാക്കളെയും കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button