InternationalLatest

യുഎഇയില്‍ ശീതക്കാറ്റ്, മിന്നല്‍; ഞായറാഴ്ച മുതല്‍ പൊടിക്കാറ്റിനും സാധ്യത

“Manju”

അബുദാബി: യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിന്നലിനും സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ഭാഗങ്ങളില്‍ നിന്ന് വീശിയടിക്കുന്ന ശീതകാറ്റും രാജ്യത്തെ കൂടുതല്‍ തണുപ്പിക്കും.

മിതമായി വീശുന്ന കാറ്റ് ചിലയിടങ്ങൡ ശക്തമാവും. ഇത് അന്തരീക്ഷത്തില്‍ പൊടി നിറയ്ക്കും. കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മഴ മഞ്ഞ് പൊടിക്കാറ്റ് ഉള്ളപ്പോള്‍ അബുദാബി എമിറേറ്റില്‍ വേഗപരിധി 80 കി.മീ ആണ് വേഗം ക്രമീകരിച്ച് പിഴയില്‍ നിന്നും അപകടത്തില്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button