KeralaLatest

വസ്തു‌നികുതി: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

“Manju”

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്‌ നികുതിയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി. നികുതി പിരിവ് ഊർജിതപ്പെടു ത്തുന്നതിന്റെ ഭാഗമായാണ് നടപടി.   ഇതി നകം പിഴപ്പലിശ അടച്ചവർക്ക്, അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നല്‌കുമെന്നും മന്ത്രി അറിയിച്ചു.  ആറ് മാസത്തിലൊരിക്കലാണ് നിലവിൽ വസ്തുനികുതി അടയ്ക്കേണ്ടത്.  നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയി ല്ലെങ്കിൽ മാസം രണ്ട് ശതമാനം എന്ന നിരക്കിൽ പിഴപ്പലിശ ചുമത്തുന്നുണ്ട്.  ഈ തുകയാണ് ഇളവ് നല്‌കിയിരിക്കുന്നത്. ഈ വർഷത്തെ മാത്രമല്ല, മുൻവർഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Related Articles

Back to top button