AlappuzhaIndiaLatest

ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചില്‍ ഷാവോലിന്‍ കുങ്ഫു ക്ലാസ്സുകള്‍ക്ക് തുടക്കമായി

“Manju”

ആലപ്പുഴ : ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ (ജന്മഗൃഹം) ബ്രാഞ്ചില്‍ ഗ്രാന്റ് മാസ്റ്റര്‍ ദിലീപ് ജിയുടെ നേതൃത്വത്തില്‍ ഷാവോലിന്‍ കുങ്ഫു ക്ലാസുകള്‍ക്ക് തുടക്കമായി. ഞായറാഴ്ച (3-03-2024) നടന്ന കുങ്ഫു തുടക്കദിന ക്ലാസ്സില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സീനിയര്‍ കുങ്ഫു മാസ്റ്റര്‍മാരായ ജയരാജ്, രമേഷ്, ശിവപ്രസാദ്, രജിലേഷ് കെ.എം., അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. ചന്ദിരൂര്‍ ബ്രാഞ്ചില്‍ വെച്ച് ഗ്രാന്റ് മാസ്റ്റര്‍ ദിലീപ്ജി ശനിയാഴ്ച സീനിയര്‍ മാസ്റ്റേഴ്സിന് ആയ 11 പേര്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ നല്‍കിയിരുന്നു. ഷാവോലിന്‍ കുങ്ഫുവിന്റെ കോഴിക്കോട് മലബാര്‍ ഏരിയകളില്‍ നിന്നുള്ള മാസ്റ്റേഴ്സും ക്ലാസുകളില്‍ പങ്കെടുത്തു.

Related Articles

Back to top button