IndiaLatest

അഭിഷേക് ബച്ചന് നായിക നിത്യ മേനോന്‍

“Manju”

സിന്ധുമോള്‍ ആര്‍

അഭിഷേക് ബച്ചന്‍ നായകനായി എത്തുന്ന വെബ് സീരിസ് ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. നിത്യ മേനോനാണ് അഭിഷേകിന്റെ നായിക. അമിത് സാഥ്, സയാമി ഖേര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ജൂലായ് 10ന് സ്ട്രീം ചെയ്തു തുടങ്ങും. അഭിഷേകിന്റെ ആദ്യ വെബ് സീരിസ് ആണ്. അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം മായങ്ക് ശര്‍മ്മയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഭവാനി അയ്യര്‍, വിക്രം തുളി, ആര്‍ഷാദ് സയിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് രചന. ബ്രീത്തിന്റെ ആദ്യ ഭാഗം ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ഭാഗത്തില്‍ മാധവനായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.

Related Articles

Back to top button