IndiaLatest

വെറുതെ ഇരുന്ന് കാശുണ്ടാക്കുന്ന യുവാവ്; ഈ ജോലി ഒന്നു നോക്കിയാലോ?!

“Manju”

കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ നേട്ടങ്ങളുടെ പടവുകള്‍ താണ്ടിയ ഒരുപാട് ആളുകളുടെ കഥകള്‍ നമ്മള്‍ ദിവസവും കേള്‍ക്കാറുണ്ട്. സ്വയം വാടകയ്ക്കു നല്‍കി യുവാവ് സമ്പാദിക്കുന്നതു കോടികളാണ്. പ്രായോഗികമായി ഒന്നും ചെയ്യാതെ സ്വയം വാടകയ്ക്ക് നല്‍കിയാണ് ഇയാള്‍ പണമുണ്ടാക്കുന്നത്. ഷോജി മോറിമോട്ടോയുടെ സേവനം ലഭിക്കണമെങ്കില്‍ ചില നിബന്ധനകളുമുണ്ട്. നഗ്നനായി പോസ് ചെയ്യുക, വീട് വൃത്തിയാക്കുക, അലക്കല്‍ അല്ലെങ്കില്‍ ആരുടെയെങ്കിലും സുഹൃത്തുക്കളാകുക തുടങ്ങിയ ജോലികള്‍ ഒന്നും ചെയ്യില്ല. ഏകാന്തത അനുഭവിക്കുന്നവര്‍, അല്ലെങ്കില്‍ സംസാരിക്കുന്നതിനായി ഒരു ആളെ കിട്ടിയിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നവര്‍, കുട്ടികള്‍ എന്നിവരാണ് ഇയാളുടെ ക്ലയന്റുകള്‍.
2018 ജൂണില്‍ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഇത്തരമൊരു ആശയത്തിലേക്ക് മോറിമോട്ടോ എത്തുന്നത്. ആ സമയത്തെ സമ്മര്‍ദങ്ങളും, ആളുകളുടെ ഇടപെടലുകളും മനസിലാക്കിയാണ് സമൂഹത്തില്‍ നിരവധി ആളുകള്‍ ഇത്തരം അവഗണനകള്‍ നേരിടുന്നണ്ടെന്നും ഇതൊരു വരുമാനമാര്‍​ഗ്ഗമാക്കാമെന്നും യുവാവ് കരുതിയത്.
ഒരിക്കല്‍ 30കാരിയായ ഒരു യുവതിയെ കാണാന്‍ പോയി, പരസ്പരം അഭിസംബോധനചെയ്തശേഷം ഒരു ചായയും കുടിച്ച്‌ ഒന്നും മിണ്ടാതെ ഇരുന്നിട്ടുണ്ടെന്ന് ഷോജി പറയുന്നു. അതിനും കിട്ടി പണം. തന്റെ സേവനം ആവശ്യപ്പെട്ട് ദിവസവും മൂവായിരത്തിലധികം റിക്വസ്റ്റുകളാണ് ലഭിക്കുന്നതെന്ന് മൊറിമോട്ടോ പറയുന്നു. ഒരു ദിവസം മൂന്ന് അപ്പോയിന്റ്‌മെന്റുകള്‍ വീതമാണ് എടുത്തുന്നത്. 69 പൗണ്ട് അതായത് ഏകദേശം ഏഴായിരം രൂപ വീതമാണ് ഇയാള്‍ ഒരു അപ്പോയിന്റ്‌മെന്റിന് ഈടാക്കുന്നത്.

Related Articles

Back to top button