KeralaLatest

: ക്ലീ ക്ലീ ക്ലീ.. ക്രു.. ക്രു.. ക്രു സുരേശ് തിരിഞ്ഞു നോക്കി : സുരേഷും മൈനയും ഇനി വിരല്‍ തുമ്പില്‍

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് എസ്.സി. ഇ ആര്‍.ടി

“Manju”

 

സുരേഷും മൈനയും ഇനി വിരല്‍ തുമ്പില്‍; സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ്  ചെയ്ത് എസ്.സി. ഇ ആര്‍.ടി

കോട്ടയം: ക്ലീ ക്ലീ ക്ലീ.. ക്രു.. ക്രു.. ക്രു എവിടുന്നാണീ ശബ്ദം? സുരേശ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന.

സുരേഷും മൈനയും കാലമേറെ കഴിഞ്ഞിട്ടും മനസില്‍ മായാതെ നില്‍ക്കുന്നു. ഇതുപോലെ ഗൃഹാതുരത്വം സമ്മാനിക്കുന്ന അക്കാലത്തെ എല്ലാപാഠ പുസ്തകങ്ങളും ഇനി ആര്‍ക്കും പൂര്‍ണമായും ഓണ്‍ലൈനില്‍ വായിക്കാം. അഞ്ചുപതിറ്റാണ്ടു മുന്‍പ് രണ്ടാം ക്ലാസില്‍ മലയാള പാഠപുസ്തകമായ കേരള പാഠാവലിയുടെ രണ്ടാം പാഠത്തില്‍ പഠിച്ച ഈ ഭാഗം അക്കാലത്ത് സ്‌കൂള്‍ കുട്ടികളായിരുന്നവര്‍ക്ക് ഇന്നും കാണാപാഠമാണ്.

പൊതുവിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ എല്ലാ പാഠപുസ്തകങ്ങളും എസ് സി . . ആര്‍ ടി. യുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി വായിക്കാന്‍ കഴിയുംവിധം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. 1896 മുതലുള്ള പാഠപുസ്തകങ്ങളാണ് ഡൗണ്‍ലോഡ് ചെയ്ത് വായിയ്‌ക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. ഇതൊരു തുടര്‍പ്രക്രിയയാണ്. തങ്ങള്‍ പഠിച്ചിരുന്ന കാലത്തെ പുസ്തകങ്ങള്‍ വര്‍ഷാടിസ്ഥാനത്തില്‍ തെരഞ്ഞാല്‍ എല്ലാവര്‍ക്കും ലദ്യമാകും. വിദ്യാഭ്യാസ ഗവേഷകര്‍ക്കും ഇത് പ്രയോജനകരമാണ്. എണ്‍പതിനായിരത്തിലധികം രാജ്യാന്തര ജേര്‍ണലുകളും ഓണ്‍ലൈന്‍ ഡാറ്റാബേസും ഉള്‍പ്പെടുന്ന ലൈബ്രറി സംവിധാനം എസ്.സി..ആര്‍.ടി ഒരുക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.

https://textbooksarchives.scert.kerala.gov.in എന്നതാണ് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റ്

Related Articles

Back to top button