KeralaLatest

ഓംലെറ്റ് ലഭിക്കാന്‍ വൈകുമെന്ന് ഹോട്ടല്‍ ജീവനക്കാരന്‍; പിന്നാലെ അടിപിടി

“Manju”

കൊല്ലം: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ മദ്യപസംഘം കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പരുക്കേറ്റു.അലിമുക്കിലെ ദോശക്കടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ ഓംലെറ്റ് ആവശ്യപ്പെട്ടു. ഓംലെറ്റ് ലഭിക്കാന്‍ അല്‍പ്പം വൈകുമെന്ന് ജീവനക്കാരന്‍ അറിയിച്ചു. ഓംലൈറ്റ് ആവിശ്യപ്പെട്ടവരില്‍ ഉള്‍പ്പടാത്ത ഹോട്ടലിലുണ്ടായിരുന്ന മറ്റൊരു സംഘം ഇത് കേട്ടതോടെ പ്രകോപിതരായി കടക്കുള്ളിലേക്ക് ചീറിയടുത്തു. പിന്നീട് ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ അലിമുക്കിലുള്ള ദോശക്കടയിലുണ്ടായത് വന്‍ സംഘര്‍ഷം.

അഞ്ചംഗ സംഘം ഹോട്ടല്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു. ഭക്ഷണം കഴിക്കാനെത്തിയവരെയും ഈ സംഘം ആക്രമിച്ചു. പുലിയൂര്‍ വഞ്ചി സദ്വേശികളായ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളായ രണ്ട് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. സംഘര്‍ഷമുണ്ടാക്കിയ അഞ്ച് പ്രതികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. അക്രമി സംഘത്തിലുള്‍പ്പെട്ട പിടിയിലായ പ്രസാദ് എന്നയാളും സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്.

Related Articles

Back to top button