KeralaLatest

‘നവപൂജിതം’ സത്സംഗം കോർഡിനേഷൻ മീറ്റിംഗ് നടന്നു

“Manju”

 

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ ‘നവപൂജിതം’ സത്സംഗം കോർഡിനേഷൻ മീറ്റിംഗ് നടന്നു. കൊട്ടാരക്കര ഏരിയയിൽ മെയ് 29ന് നവപൂജിതത്തോടനുബന്ധിച്ച് നടക്കുന്ന സംത്സംഗത്തിനെക്കുറിച്ചുള്ള ആലോചനായോഗമാണ് ഇന്ന് നടന്നത്. ആശ്രമം ബ്രാഞ്ച് ഹെഡ് ജനനി ആദിത്യ ജ്ഞാനതപസ്വിനി, ആർട്സ് & കൾച്ചർ ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, കൊല്ലം – കൊട്ടാരക്കര ഏരിയ ഇൻചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, ആശ്രമം ന്യൂഡൽഹി സോൺ ഇൻചാർജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, വിശ്വസംസ്കൃതി കലാരംഗം ഇൻചാർജ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി എന്നിവർ പങ്കെടുത്തു. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഫിനാൻസ്) കെ.രമണൻ, ഏരിയ പ്രവർത്തകർ, ആത്മബന്ധുക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button