Uncategorized

കവി പ്രഭാവര്‍മയ്ക്ക് സരസ്വതി സമ്മാന്‍; മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത് 12 വര്‍ഷത്തിന് ശേഷം

“Manju”

തിരുവനന്തപുരം: കവി പ്രഭാവര്‍മയ്ക്ക് സരസ്വതി സമ്മാന്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. തനിക്കിത് സന്തോഷകരവും അഭിമാനകരവുമായ നിമിഷമാണെന്നും സരസ്വതി സമ്മാന്‍ മലയാളത്തിലേക്കെത്തിയതില്‍ താന്‍ മാധ്യമമായതില്‍ അഭിമാനമുണ്ടെന്നും കവി പ്രഭാവര്‍മ പ്രതികരിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്‍പ്പെടുന്ന ഭാഷകളില്‍ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികള്‍ക്കാണ് ഈ സമ്മാനം നല്‍കുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായി സരസ്വതി സമ്മാന്‍ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യന്‍ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്റായി ബച്ചനാണ് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. 1995 ല്‍ ബാലാമണിയമ്മ, 2005 ല്‍ കെ.അയ്യപ്പപ്പണിക്കര്‍, 2012ല്‍ സുഗതകുമാരി എന്നിവരാണ് ഇതിന് മുന്‍പ് സരസ്വതി സമ്മാന്‍ ലഭിച്ച മലയാള കവികള്‍.

Related Articles

Back to top button