ശ്രീജ.എസ്
പത്തനംതിട്ട: കെപിസിസിയില്‍ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചര്‍ച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ കാരണവും പ്രശ്ന പരിഹാരവും തേടി തിരുവനന്തപുരത്തെത്തിയ ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വറിന് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പു മുന്‍ നിര്‍ത്തി യാതൊരു ഏകോപനവും നേതൃതലത്തില്‍ ഉണ്ടായില്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളെല്ലാം കുറ്റപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു