IndiaKeralaLatest

കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ പതിനാലുകാരൻ കൊലപ്പെടുത്തി

“Manju”

പീനിയ: മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ മകൻ കൊലപ്പെടുത്തി. ബംഗലൂരുവിലെ പീനിയക്ക് സമീപം കരിയോബന്നഹള്ളിയിലാണ് സംഭവം. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. ഹൊന്നാമ്മ ശുചീകരണ
തൊഴിലാളിയാണ്. ഇവരുടെ മൃതദേഹം ഓഫീസിൻറെ ശുചിമുറിയിലാണ് കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 15ഉം 14ഉം വയസ്സുള്ള ഇവരുടെ മക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ 14 വയസുള്ള മകനാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. ഉരുളൻ കല്ല്‌ തലയ്ക്കിട്ടാണ് ഉറങ്ങിക്കിടന്ന പിതാവിനെ തലയ്ക്കിട്ടാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഇതേ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് അടുത്ത് തന്നെ ഉറങ്ങുകയായിരുന്ന അമ്മയെയും ഈ പതിനാലുകാരൻ കൊലപ്പെടുത്തി.
തൻറെ സഹോദരൻറെ ശരീരത്തിൽ വൈരൂപ്യമുണ്ടെന്നും, ഇത് പറഞ്ഞ് പലപ്പോഴും അച്ഛൻ മാനസികമായി പീഡിപ്പിക്കുകയും,അധിക്ഷേപിക്കുകയും ചെയ്യുമെന്നും. ഇതിൽ പകതോന്നിയാണ് കൊലപാതകം നടത്തിയത് എന്നാണ് പതിനാലുവയസുകാരൻ പറയുന്നത്.

Related Articles

Back to top button