KeralaLatest

അവധൂതയാത്രയ്ക്ക് കരുനാഗപ്പള്ളിയിലും കൊല്ലത്തും സ്വീകരണം

“Manju”

കരുനാഗപ്പള്ളി: അവധൂതയാത്രയ്ക്ക് കരുനാഗപ്പള്ളിയിലും കൊല്ലത്തും സ്വീകരണം ശാന്തിഗിരി അവധൂതയാത്രയ്ക്ക് കരുനാഗപ്പള്ളിയിലും കൊല്ലത്തും സ്വീകരണം. ഗുരുഭക്തര്‍ പ്രാര്‍ത്ഥനയോടെ യാത്രാ സംഘത്തെ വരവേറ്റു. തുടര്‍ന്ന് കൊല്ലത്തും ഗുരുഭക്തര്‍ യാത്രാ സംഘത്തിന് സ്വീകരണം ഒരുക്കിയിരുന്നു.

ഹരിപ്പാട് ആശ്രമം ബ്രാഞ്ചില്‍ നിന്നും ഇന്ന് രാവിലെ ഏഴ് മണിക്ക് യാത്ര ആരംഭിച്ചു. കരുനാഗപ്പള്ളി, കൊല്ലം വഴി ഗുരു 17 വര്‍ഷം സേവനം അനുഷ്ഠിച്ച വര്‍ക്കലയിലേക്കാണ് യാത്രാ സംഘം എത്തുന്നത്.

തുടര്‍ന്ന് വര്‍ക്കലയില്‍ ശിവഗിരിക്ക് സമീപം ദാനം ലഭിച്ച ഒരു തുണ്ട് ഭൂമിയില്‍ പത്ത് മടല്‍ ഓലയും കുറേ കപ്പത്തണ്ടുകളും കൊണ്ട് ഒരു കുടില്‍ കെട്ടി ശാന്തിഗിരി പ്രസ്ഥാനത്തിന് ഗുരു തുടക്കം കുറിച്ച പ്രദേശത്തേക്കാണ് തുടര്‍ന്നെത്തുന്നത്.  പ്രശാന്തിഗിരി എന്ന പേരില്‍ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്.

പിന്നീട് ഗുരു ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠ നടത്തിയ കടക്കാവൂര്‍ കുഴിവിള ആശ്രമത്തില്‍ 1 മണിയോടെ എത്തിച്ചേരും. വൈകുന്നേരം അഞ്ചുണിയോടെ ശംഖുമുഖം ബിച്ചില്‍ എത്തും. പ്രാര്‍ത്ഥനയ്ക്കു ശേഷം 7 മണിക്ക് വലിയതുറ പാലത്തില്‍ എത്തും. തുടര്‍ന്ന് രാത്രി 9 മണിയോടെ യാത്രാ സംഘം ബീമാ പള്ളിയില്‍ എത്തും.

 

 

 

Related Articles

Back to top button