നെടുമങ്ങാട് : വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടി വിതുര പൊലീസിൽ ഏൽപ്പിച്ചു. രാവിലെയോടെയാണ് സംഭവം. വിതുര തോട്ടുമുക്കിൽ 7 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ സിറ്റ് ഔട്ടിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ആന്ധ്ര സ്വദേശിയും സുഹൃത്തും എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
Related Articles
:: ശാന്തിഗിരി ടുഡെ ::
April 23, 2023 9:14 AM
Check Also
Close
-
അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം തടഞ്ഞ് ഇന്ത്യDecember 21, 2020 9:31 AM